Sree Narayana HSS, Ayyappankavu

Posted By : ernadmin On 7th September 2013


ശ്രീനാരായണ
ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍
 വിഷവിമുക്ത പച്ചക്കറികൃഷി

കൊച്ചി: അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ്, സീഡ് വളണ്ടിയര്‍മാര്‍ പച്ചക്കറികൃഷി തുടങ്ങി. വിഷവിമുക്ത പച്ചക്കറി എന്ന ലക്ഷ്യത്തോടെ 20 സെന്റ് സ്ഥലത്താണ് കൃഷിതുടങ്ങിയത്. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ ചിന്നന്‍ പൈനാടത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
എന്‍എസ്എസ് ജില്ലാ കണ്‍വീനറും സീഡ് കോ-ഓര്‍ഡിനേറ്ററുമായ ടി.എന്‍. വിനോദ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. പ്രഭാകരന്‍, പ്രോഗ്രാം ഓഫീസര്‍ ചന്ദ്രിക എ, എന്‍സിസി ഓഫീസര്‍ ബിനു ഇ.ആര്‍. എന്നിവര്‍ പങ്കെടുത്തു.

അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി
സ്‌കൂളിലെ സീഡ്, എന്‍എസ്എസ് വളണ്ടിയര്‍മാര്‍
വിഷവിമുക്ത പച്ചക്കറികൃഷി നടത്തുന്നു

 

Print this news