ശ്രീനാരായണ
ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍
വിഷവിമുക്ത പച്ചക്കറികൃഷി
കൊച്ചി: അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ്, സീഡ് വളണ്ടിയര്‍മാര്‍ പച്ചക്കറികൃഷി തുടങ്ങി. വിഷവിമുക്ത പച്ചക്കറി എന്ന ലക്ഷ്യത്തോടെ 20 സെന്റ് സ്ഥലത്താണ് കൃഷിതുടങ്ങിയത്. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ ചിന്നന്‍ പൈനാടത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
എന്‍എസ്എസ് ജില്ലാ കണ്‍വീനറും സീഡ് കോ-ഓര്‍ഡിനേറ്ററുമായ ടി.എന്‍. വിനോദ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. പ്രഭാകരന്‍, പ്രോഗ്രാം ഓഫീസര്‍ ചന്ദ്രിക എ, എന്‍സിസി ഓഫീസര്‍ ബിനു ഇ.ആര്‍. എന്നിവര്‍ പങ്കെടുത്തു.
അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി
സ്‌കൂളിലെ സീഡ്, എന്‍എസ്എസ് വളണ്ടിയര്‍മാര്‍
വിഷവിമുക്ത പച്ചക്കറികൃഷി നടത്തുന്നു