കര്‍ഷകാനുഭവം ചോദിച്ചറിഞ്ഞ് സീഡംഗങ്ങള്‍

Posted By : knradmin On 31st August 2013


 പിലാത്തറ: പരമ്പരാഗത കൃഷിരീതികളെയും കാര്‍ഷികോത്സവങ്ങളെയും കുറിച്ച് കര്‍ഷകരില്‍നിന്ന് ചോദിച്ചറിഞ്ഞ് സീഡ് പരിസ്ഥിതി പ്രവര്‍ത്തകര്‍. കണ്ടോന്താര്‍ ഇടമന യു.പി.യിലെ വിദ്യാര്‍ഥികളാണ് പ്രമുഖ കര്‍ഷകനായ കെ.ലക്ഷ്മണനില്‍നിന്ന് കാര്‍ഷിക സംസ്‌കൃതിയുടെ പൊരുള്‍ തേടിയത്. പഴയകാല നെല്‍വിത്തിനങ്ങള്‍ പരചയപ്പെടുത്തിയ ലക്ഷ്മണന്‍ പുനംകൃഷി, പൂത്താടകൃഷി, ഇടവിളകൃഷി, വളപ്രയോഗം തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു.

സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ.ദാമോദരന്‍ നമ്പൂതിരി ലക്ഷ്മണനെ പൊന്നാടയണിയിച്ചു. പി.ശ്രീകല അധ്യക്ഷയായി. പി.ജനാര്‍ദനന്‍ സംസാരിച്ചു. പ്രഥമാധ്യാപിക പി.ഉഷ സ്വാഗതവും ഇ.ഗോവിന്ദന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
 
 

Print this news