പിലാത്തറ: പരമ്പരാഗത കൃഷിരീതികളെയും കാര്‍ഷികോത്സവങ്ങളെയും കുറിച്ച് കര്‍ഷകരില്‍നിന്ന് ചോദിച്ചറിഞ്ഞ് സീഡ് പരിസ്ഥിതി പ്രവര്‍ത്തകര്‍. കണ്ടോന്താര്‍ ഇടമന യു.പി.യിലെ വിദ്യാര്‍ഥികളാണ് പ്രമുഖ കര്‍ഷകനായ കെ.ലക്ഷ്മണനില്‍നിന്ന് കാര്‍ഷിക സംസ്‌കൃതിയുടെ പൊരുള്‍ തേടിയത്. പഴയകാല നെല്‍വിത്തിനങ്ങള്‍ പരചയപ്പെടുത്തിയ ലക്ഷ്മണന്‍ പുനംകൃഷി, പൂത്താടകൃഷി, ഇടവിളകൃഷി, വളപ്രയോഗം തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു.