ശുചിത്വഭവനങ്ങള്‍ക്ക് ഉപഹാരം നല്കി

Posted By : knradmin On 23rd October 2015


 

 
 
കൂത്തുപറമ്പ്: മാങ്ങാട്ടിടം യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ മഴക്കാലപൂര്‍വ ശുചിത്വപ്രചാരണത്തിന്റെ ഭാഗമായി കണ്ടെത്തിയ ശുചിത്വഭവനങ്ങള്‍ക്ക് ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉപഹാരം നല്‍കി. വിജയികളായ വി.വിനോദന്‍, രാഘവന്‍ എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങി. 
പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലെ അഞ്ഞൂറോളം വീടുകളിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ശുചിത്വവിവര ശേഖരം നടത്തിയത്. ഗൃഹനാഥനുമായി അഭിമുഖം നടത്തിയും പരിസരങ്ങള്‍ നിരീക്ഷിച്ചുമാണിത്.
 
 
 
 
 

Print this news