നല്ല ഭക്ഷ്യവസ്തുക്ക ള്‍ക്കായി സീഡ് പോലീസിന്റെ നിവേദനം

Posted By : pkdadmin On 18th August 2015


 തിരുവേഗപ്പുറ: പഞ്ചായത്തിലെ വിദ്യാലയങ്ങളുടെ പരിസരത്ത് നല്ല ഭക്ഷ്യവസ്തുക്കള്‍മാത്രം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. സമദിന് നിവേദനം നല്‍കി. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് മുതലായ മാലിന്യത്തില്‍നിന്ന് നാടിനെ സംരക്ഷിക്കണമെന്നും ജലസംഭരണത്തിനും ജലസംരക്ഷണത്തിനും നേതൃത്വം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.
ജൈവമാലിന്യ നിര്‍മാര്‍ജനത്തിന് പൈപ്പ് കമ്പോസ്റ്റ് രീതി എല്ലാ വീട്ടിലും എത്തിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും കുട്ടികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അനുഭാവപൂര്‍വമായ നടപടി കൈക്കൊള്ളാമെന്ന് പ്രസിഡന്റ് കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.

Print this news