തിരുവേഗപ്പുറ: പഞ്ചായത്തിലെ വിദ്യാലയങ്ങളുടെ പരിസരത്ത് നല്ല ഭക്ഷ്യവസ്തുക്കള്‍മാത്രം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. സമദിന് നിവേദനം നല്‍കി. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് മുതലായ മാലിന്യത്തില്‍നിന്ന് നാടിനെ സംരക്ഷിക്കണമെന്നും ജലസംഭരണത്തിനും ജലസംരക്ഷണത്തിനും നേതൃത്വം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.
ജൈവമാലിന്യ നിര്‍മാര്‍ജനത്തിന് പൈപ്പ് കമ്പോസ്റ്റ് രീതി എല്ലാ വീട്ടിലും എത്തിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും കുട്ടികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അനുഭാവപൂര്‍വമായ നടപടി കൈക്കൊള്ളാമെന്ന് പ്രസിഡന്റ് കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.