ജില്ലാ ആസ്​പത്രിയില്‍ സീഡ് അംഗങ്ങളുടെ പൊതിച്ചോറ് വിതരണം

Posted By : tcradmin On 29th January 2015


വടക്കാഞ്ചേരി : ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആസ്​പത്രിയില്‍ പൊതിച്ചോറ് വിതരണം ചെയ്തു. സീഡ് അംഗങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടുവന്ന 150 പൊതിച്ചോറുകളാണ് ജില്ലാ ആസ്​പത്രിയിലെത്തി രോഗികള്‍ക്ക് നല്‍കിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.എന്‍. ശാന്ത നേതൃത്വം നല്‍കി. ജില്ലാ ആസ്​പത്രി സൂപ്രണ്ട് ഡോ. കെ. രമാദേവി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ആര്‍. രാജു, പി.ടി.എ. അംഗം കെ.കെ. ഉമ്മര്‍, കാരുണ്യ ചെയര്‍മാന്‍ വി.വി. ഫ്രാന്‍സിസ് എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ ആസ്​പത്രിയില്‍ ഒരുദിവസത്തെ ഭക്ഷണവിതരണത്തിനുള്ള ചെലവും സീഡ് അംഗങ്ങള്‍ കാരുണ്യ ട്രസ്റ്റിന് കൈമാറി.

Print this news