വടക്കാഞ്ചേരി : ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആസ്പത്രിയില്‍ പൊതിച്ചോറ് വിതരണം ചെയ്തു. സീഡ് അംഗങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടുവന്ന 150 പൊതിച്ചോറുകളാണ് ജില്ലാ ആസ്പത്രിയിലെത്തി രോഗികള്‍ക്ക് നല്‍കിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.എന്‍. ശാന്ത നേതൃത്വം നല്‍കി. ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ. രമാദേവി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ആര്‍. രാജു, പി.ടി.എ. അംഗം കെ.കെ. ഉമ്മര്‍, കാരുണ്യ ചെയര്‍മാന്‍ വി.വി. ഫ്രാന്‍സിസ് എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ ആസ്പത്രിയില്‍ ഒരുദിവസത്തെ ഭക്ഷണവിതരണത്തിനുള്ള ചെലവും സീഡ് അംഗങ്ങള്‍ കാരുണ്യ ട്രസ്റ്റിന് കൈമാറി.