കൂത്തുപറമ്പ്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാനതലത്തില്‍ നടത്തിയ കുട്ടികളുടെ ആറാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്സില്‍ സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ സി.ആര്‍.അഞ്ജു പ്രേജക്ട് അവതരത്തില്‍ ഒന്നാംസ്ഥാനം നേടി. ജലാശയങ്ങള്‍- ജൈവവൈവിധ്യങ്ങളുടെ കലവറകള്‍ എന്ന വിഷയത്തിലാണ് അഞ്ജു പഠനംനടത്തിയത്. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ശോഭന മാര്‍ഗനിര്‍ദേശം നല്‍കി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡംഗം ഡോ. ഓമനക്കുട്ടിയമ്മ അഞ്ജുവിന് ഉപഹാരം നല്‍കി.സീഡംഗമായ പി.അഞ്ജിമ ക്വിസ് മത്സരത്തില്‍ ആറാംസ്ഥാനം നേടി. എം.കൃഷ്ണപ്രിയ പെയിന്റിങ് മത്സരത്തിലും സി.ജസ്സിന്‍ പ്രസംഗത്തിലും പങ്കെടുത്തു. പ്രഥമാധ്യാപകന്‍ എം.വി.രമേശ്ബാബു നേതൃത്വം നല്‍കി.