ചത്തിയറ വി.എച്ച്.എസ്.എസ്സില്‍ കാവും കുളവും സംരക്ഷണ പദ്ധതി

Posted By : Seed SPOC, Alappuzha On 22nd November 2013


ചാരുംമൂട്: ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സഞ്ജീവനി സീഡ് ക്ലബ്ബിന്റെ കാവും കുളവും സംരക്ഷണ പദ്ധതി തുടങ്ങി. ചത്തിയറ കൊപ്പാറക്കാവ് സന്ദര്‍ശിച്ച ക്ലബ്ബ് അംഗങ്ങള്‍ക്ക് വൃക്ഷങ്ങളേയും സസ്യങ്ങളെയും സ്‌നേഹിക്കുന്നതിനെക്കുറിച്ചും കാവും കുളവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിനെക്കുറിച്ചും പ്രൊഫ.തങ്കമണി ക്ലാസ്സെടുത്തു. വീട്ടുവളപ്പില്‍ അപൂര്‍വ്വയിനം വൃക്ഷങ്ങളും ചെടികളും നട്ടുവളര്‍ത്തി ശ്രദ്ധേയയായ പ്രൊഫ.തങ്കമണിയുടെ കായംകുളം പുല്ലുകുളങ്ങരയിലെ വീട് സീഡ്ക്ലബ്ബ് അംഗങ്ങള്‍ സന്ദര്‍ശിച്ചു.
കാവും കുളവും സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌കെ.രാധാകൃഷ്ണനുണ്ണിത്താന്‍ നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് എസ്.വൈ.ഷാജഹാന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ.എന്‍.ഗോപാലകൃഷ്ണന്‍, മാനേജര്‍ കെ.എ.രുക്മിണിയമ്മ, ടീച്ചര്‍ ഇന്‍ ചാര്‍ജ് എ.കെ.ബബിത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബീഗം കെ.രഹ്‌ന, ആര്‍.ശിവപ്രകാശ്, അഗസ്റ്റിന്‍ ജോര്‍ജ്, കെ.എന്‍.കൃഷ്ണകുമാര്‍, സി.ഗീതാദേവി എന്നിവര്‍ പ്രസംഗിച്ചു.
 

Print this news