പോയ്മറയുന്നു പച്ചപ്പും പറവകളും

Posted By : Seed SPOC, Alappuzha On 22nd November 2013



കനാല്‍ക്കരയിലെ 183 മരങ്ങള്‍ മുറിക്കുന്നു; 780 പക്ഷികള്‍ക്ക് കൂടുകള്‍ നഷ്ടമാകും
ആലപ്പുഴ: നഗരത്തിലെ കനാലുകളുടെ കരയിലുള്ള 183 മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയതോടെ 780 പക്ഷികള്‍ക്ക് കൂടുകള്‍ നഷ്ടമാകും. വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവയുടെ തീരങ്ങളിലെ ചാഞ്ഞുകിടക്കുന്നതും അപകടാവസ്ഥയിലുള്ളതുമായ മരങ്ങളാണ് വികസനത്തിന്റെ പേരില്‍ മുറിക്കുന്നത്. പരിസ്ഥിതി സംഘടനാ പ്രതിനിധികളടങ്ങിയ സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അധികൃതര്‍ അനുമതി നല്‍കിയതെങ്കിലും കൂടുനഷ്ടമാകുന്ന പക്ഷികളുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.
മാതൃഭൂമി സീഡും കോട്ടയം നേച്ചര്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പക്ഷി സര്‍വേയിലാണ് കനാല്‍ക്കരയിലെ മരങ്ങള്‍ 780 പക്ഷികളുടെ വാസസ്ഥാനമാണെന്ന് കണ്ടെത്തിയത്. കനാല്‍ക്കരയിലുള്ള വിവിധ മരങ്ങളിലായി 351 പക്ഷിക്കൂടുകളാണുള്ളത്. ഇതില്‍ 65 എണ്ണമൊഴികെ എല്ലാറ്റിലും പക്ഷികളുണ്ടെന്നാണ് സര്‍വേ ഫലം. 103 കൂടുകളിലായി 260 ചേരക്കോഴികള്‍, 112 കൂടുകളിലായി 310 കിന്നരി നീര്‍ക്കാക്കകള്‍, 71 കൂടുകളിലായി 210 നീര്‍ക്കാക്കകള്‍ എന്നിവയാണ് മരങ്ങളില്‍ കൂടൊരുക്കിയിട്ടുള്ളത്. മരങ്ങള്‍ മുറിക്കുന്നതോടെ ഇവയ്ക്ക് കൂടുകള്‍ നഷ്ടമാകും.
ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന് സമീപം കനാലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അനുമതിയുടെ മറവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാലു മരങ്ങള്‍ മുറിച്ചു. ഈ മരങ്ങളില്‍ കൂടുകൂട്ടിയിരുന്ന ദേശാടനപക്ഷികളടക്കമുള്ളവ റോഡില്‍ വീണും വണ്ടികയറിയും ചത്തു. സംഭവം വിവാദമായതോടെ വനംവകുപ്പ് ആലപ്പുഴ നഗരസഭാധികൃതര്‍ക്കെതിരെ പരാതി നല്‍കി. കനാലിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങള്‍ മുറിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഇപ്പോള്‍ 183 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതോടെ പക്ഷികള്‍ അന്നത്തെപ്പോലെ കൂട്ടക്കുരുതിക്ക് ഇരയാവുമോയെന്ന് പക്ഷി സ്‌നേഹികള്‍ക്ക് ആശങ്കയുണ്ട്. വനമില്ലാത്ത ആലപ്പുഴയില്‍ പകരം നില്‍ക്കുന്നത് കാവുകളും പൊതുസ്ഥലത്തെ മരങ്ങളുമാണ്.
ടൂറിസം മെഗാസര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കനാല്‍ക്കര മോടിപിടപ്പിക്കുന്നതിനാണ് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും ആലപ്പുഴ നഗരസഭയും മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പിന്റെ അനുമതി തേടിയത്. അതനുസരിച്ചാണ് പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ആലപ്പുഴ: മരം മുറിയെ പ്രോത്സാഹിപ്പിക്കാന്‍ വനംവകുപ്പിന് താത്പര്യമില്ലെന്നും ഒരു മരം മുറിച്ചാല്‍ 10 മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നുള്ള ഉപാധിയോടെയാണ് കനാല്‍ക്കരയിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാഞ്ഞുകിടക്കുന്നതും അപകടാവസ്ഥയിലായതും വികസനത്തിന് തടസ്സം നില്‍ക്കുന്നതുമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും ആലപ്പുഴ നഗരസഭാധ്യക്ഷയും കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംയുക്ത സമിതി പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്. മരങ്ങള്‍ മുറിക്കുന്നതിന് നഗരസഭയ്ക്കാണോ കനാല്‍മാനേജ്‌മെന്റ് സൊസൈറ്റിക്കാണോ അധികമാരമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
അതിനാല്‍ മരംമുറിക്കേണ്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കണമെന്ന് കളക്ടറോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ലേലവിലയുടെ 20 ശതമാനം തുക വനം വകുപ്പിന് നല്‍കണമെന്നും ഉപാധി വെച്ചിട്ടുണ്ട്. സമിതി കനാല്‍ക്കരയില്‍ സന്ദര്‍ശനം നടത്തി മരങ്ങള്‍ മുറിച്ചു നീക്കാന്‍ അനുമതി നല്‍കിയത്. 153 മരങ്ങള്‍ പൂര്‍ണമായും 30 എണ്ണത്തിന്റെ ശിഖരങ്ങളുമാണ് മുറിക്കുന്നത്. 11 എണ്ണം മാത്രമാണ് ഉണങ്ങിയ മരം. ചാഞ്ഞുകിടക്കുന്നതും വികസനപ്രവര്‍ത്തത്തിന് തടസ്സം നില്‍ക്കുന്നവയുമാണ് മറ്റു മരങ്ങള്‍. കാറ്റാടി, യൂക്കാലി, തേക്ക്, അക്വേഷ്യ, ബദാം, മഴമരം തുടങ്ങിയവയാണ് മുറിച്ചു നീക്കാന്‍ അനുമതി നല്‍കിയിട്ടുള്ളവ. കനാല്‍ക്കരയില്‍ പൂച്ചെടികള്‍ വച്ചുമോടിപിടിപ്പിക്കുവാനാണ് തീരുമാനം.
ഒരു മരം മുറിച്ചാല്‍
10 നടണമെന്ന് ഉപാധി:
ആലപ്പുഴ: മരം മുറിയെ പ്രോത്സാഹിപ്പിക്കാന്‍ വനംവകുപ്പിന് താത്പര്യമില്ലെന്നും ഒരു മരം മുറിച്ചാല്‍ 10 മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നുള്ള ഉപാധിയോടെയാണ് കനാല്‍ക്കരയിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാഞ്ഞുകിടക്കുന്നതും അപകടാവസ്ഥയിലായതും വികസനത്തിന് തടസ്സം നില്‍ക്കുന്നതുമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും ആലപ്പുഴ നഗരസഭാധ്യക്ഷയും കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംയുക്ത സമിതി പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്. മരങ്ങള്‍ മുറിക്കുന്നതിന് നഗരസഭയ്ക്കാണോ കനാല്‍മാനേജ്‌മെന്റ് സൊസൈറ്റിക്കാണോ അധികമാരമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
അതിനാല്‍ മരംമുറിക്കേണ്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കണമെന്ന് കളക്ടറോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ലേലവിലയുടെ 20 ശതമാനം തുക വനം വകുപ്പിന് നല്‍കണമെന്നും ഉപാധി വെച്ചിട്ടുണ്ട്.
 

Print this news