ചേര്‍ത്തല: പരിസ്ഥിതിക്ക് കുടപിടിക്കാന്‍ പ്രകൃതിസ്‌നേഹത്തിന്റെ സന്ദേശവുമായി കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ നക്ഷത്രക്കാവൊരുക്കി. കണ്ടമംഗലം ക്ഷേത്രസമിതിയും ഹയര്‍ സെക്കന്‍ഡറി സ്കൂളും "മാതൃഭൂമി' സീഡ് പദ്ധതിയുമായി സഹകരിച്ചാണ് നക്ഷത്രക്കാവ് ഒരുക്കുന്നത്.മരംനട്ട് കാര്‍ഷിക സര്‍വകലാശാല മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ.ജി.പത്മകുമാര്‍ നക്ഷത്രക്കാവ് സ്ഥാപിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി നല്‍കിയ വരദാനങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി. ഗഗാറിന്‍ അധ്യക്ഷത വഹിച്ചു.മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ്കുമാര്‍, ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് അഡ്വ. വി.എം.അരുണ്‍കുമാര്‍, ഖജാന്‍ജി ബി. പ്രസാദ് കക്കാട്ട്,കണ്ടമംഗലം സ്കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.എസ്. ശ്രീദേവി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ പി.ജി. സദാനന്ദന്‍ സ്വാഗതവും സെക്രട്ടറി രാമചന്ദ്രന്‍ കൈപ്പാരിശ്ശേരില്‍ നന്ദിയും പറഞ്ഞു.