ഒറ്റപ്പാലം: പനമണ്ണയിലെ ഗിരിജ പ്രിന്റേഴ്സ് ഉടമ ബാലചന്ദ്രന് പത്രം ഒരു ദിവസത്തെ വായനയ്ക്കുള്ളതല്ല. വിലപ്പെട്ട വിവരങ്ങളുടെ ശേഖരമാണ്. വര്‍ഷങ്ങളായുള്ള പത്രവാര്‍ത്തകള്‍ ഇദ്ദേഹം ആല്‍ബങ്ങളാക്കി ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രം, ചരിത്രം, സിനിമ, സാഹിത്യം എന്നിങ്ങനെ വിവിധ മേഖലയായി 65 ആല്‍ബമുണ്ട്. മാതൃഭൂമിപത്രം, വാരാന്തപ്പതിപ്പ്, യാത്രാമാസിക, ചിത്രഭൂമി, ഗൃഹലക്ഷ്മി എന്നിവയെല്ലാം 25 വര്‍ഷമായി ശേഖരിക്കുന്നു. വരോട് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ശ്രേഷ്ഠഭാഷാദിനത്തില് ഹൈസ്കൂളില്‍ ബാലചന്ദ്രന്റെ ആല്‍ബങ്ങളുടെ പ്രദര്‍ശനമൊരുക്കി. നാട്ടിലെ വേറിട്ട വ്യക്തിത്വങ്ങളെ കണ്ടെത്താനുള്ള കുട്ടികളുടെ യാത്രയുടെ ഭാഗമായാണ് പ്രദര്‍ശനം. പി.ടി.എ. പ്രസിഡന്റ് ഉസ്മാന് കരണംകോട്, സീഡ് കോഓര്‍ഡിനേറ്റര്‍ കെ. കൃഷ്ണരാജ് എന്നിവര്‍ നേതൃത്വം നല്കി