ഒരു സ്‌നേഹസന്ദര്‍ശനം...

Posted By : pkdadmin On 20th November 2013


ആനക്കര: കല്ലടത്തൂര്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് കരുണയുടെ പുതിയപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് മലമല്‍ക്കാവ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബ്ബംഗങ്ങള്‍ മാതൃകയായി. പഴങ്ങളും വസ്ത്രങ്ങളുമായിട്ടായിരുന്നു കുട്ടികളുടെ സന്ദര്‍ശനം. മനസ്സിന്റെ താളംതെറ്റിയവര്‍ കുട്ടികളെ കണ്ടതോടെ ഉത്സാഹത്തിലായി. അവര്‍ക്കൊപ്പം കളികളിലും പാട്ടിലുമൊക്ക പങ്കാളികളുമായി. തങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും ഓര്‍ത്താകാം പലരും കരയുന്നുണ്ടായിരുന്നു. ഏറെനേരം സ്‌നേഹാലയത്തില്‍ ചെലവഴിച്ചശേഷമാണ് കുട്ടികള്‍ അവര്‍ ശേഖരിച്ച പണം സ്ഥാപന നടത്തിപ്പുകാര്‍ക്ക് കൈമാറി സ്‌കൂളിലേക്ക് തിരിച്ചുപോയത്. ഒ.കെ.എം. നീലകണ്ഠന്‍, യു. വിജയകൃഷ്ണന്‍, ഇ.വി. പാത്തുമ്മ, പി. സുജ, ശ്രീലത, എം.സി. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Print this news