ആനക്കര: ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ പാറപ്പുറത്തെ ഇത്തിരിമണ്ണില്‍ കപ്പനട്ട് നൂറുമേനി വിളവെടുത്തു. നാഷണല്‍ സര്‍വീസ് സ്‌കീം, മാതൃഭൂമി സീഡ് അംഗങ്ങള്‍ ചേര്‍ന്നാണ് സ്‌കൂള്‍ അങ്കണത്തിലെ പാറയ്ക്ക് മുകളില്‍ പരത്തിയ മണ്ണില്‍ കപ്പനട്ട് വലിയതോതില്‍ വിളവെടുത്തത്. കുമ്പിടിയിലെ പാടം തൂര്‍ത്തത് കോരിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്‌കൂളിന് അനുഗ്രഹമാകുകയായിരുന്നു. ഈ മണ്ണ് സ്‌കൂളിലെ പാറക്കെട്ടുകള്‍ക്കുമേല്‍ പരത്തി കുഴികള്‍ തൂര്‍ത്തു. ഇവിടെയാണ് കുട്ടികള്‍ ആനക്കര പഞ്ചായത്തംഗം പി.കെ. ബഷീര്‍ നല്‍കിയ കപ്പക്കമ്പുകള്‍ നട്ടത്. ഓരോ കമ്പിലും 15 മുതല്‍ 20 കിലോവരെ തൂക്കം വരുന്ന കടകളുണ്ടായി. വിളവിറക്കാനും വിളവെടുക്കാനും ടി. സുരേഷ്ബാബു, എം.പി. സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിളവ് പ്രിന്‍സിപ്പല്‍ പി.എന്‍. സുരേഷ്‌കുമാര്‍ കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിക്കായി കൈമാറി.