സൗത്ത് കൂത്തുപറമ്പ് യു.പി.യില്‍ സീഡ് പദ്ധതി തുടങ്ങി

Posted By : knradmin On 20th July 2013


 

 
കൂത്തുപറമ്പ്: സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വിശാലാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം.വി.രമേശ്ബാബു അധ്യക്ഷനായി. 
        എം.എന്‍.ഗീത, കെ.ശോഭന എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതിയെക്കുറിച്ച് ക്ലാസ് നടന്നു.
 

Print this news