പട്ടാമ്പി: ജീവിതസായാഹ്നത്തിലും കൃഷിയെ കൈവിടാത്ത എണ്‍പത്തേഴുകാരനായ ചേരിക്കല്ല് വാഴയില്‍ രാമനെ വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും അധ്യാപകരും സന്ദര്‍ശിച്ചു. 12-ാം വയസ്സില്‍ കൃഷി തുടങ്ങിയ രാമന് തന്റെ കൃഷിയനുഭവങ്ങളും ജൈവ കൃഷിരീതികളും സീഡ്ക്ലബ്ബ് അംഗങ്ങളുമായി പങ്കുവെച്ചു. അദ്ദേഹം നട്ടുവളര്‍ത്തുന്ന വിഷബാധയേല്ക്കാത്ത നാടന്‍ പച്ചക്കറിത്തോട്ടം സീഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീജ, രമേശ് എന്നിവര്‍ നേതൃത്വംനല്കി. രാമന് ഓണക്കോടിയും നല്‍കിയാണ് സീഡംഗങ്ങള്‍ മടങ്ങിയത്.