ഒറ്റപ്പാലം: അമ്പലപ്പാറയില്‍ പൊതുജനാ രോഗ്യപരിപാലനത്തിന് സേവനവുമായി വിദ്യാര്‍ഥികള്‍. ചെറുമുണ്ടശ്ശേരി യു.പി.സ്‌കൂള്‍ സീഡ് കുടുംബാംഗങ്ങളാണ് നേത്രപരിശോധനാക്യാമ്പും രക്തഗ്രൂപ്പ്‌നിര്‍ണയ ക്യാമ്പും നടത്തി നാട്ടുകാര്‍ക്ക് സഹായമേകിയത്. ഒറ്റപ്പാലം വിദ്യാധിരാജ ഐ.ടി.സി., ജൂനിയര്‍ റെഡ്‌ക്രോസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തനിര്‍ണയക്യാമ്പ്. ഐ.ടി.സി. പ്രിന്‍സിപ്പല്‍ കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.രാജപ്പന്‍ പ്രസംഗിച്ചു. ബ്ലഡ് ഡാറ്റാബാങ്ക് ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ഒറ്റപ്പാലം ഐ കെയര്‍ ആസ്പത്രിയുടെ സഹകരണത്തോടെ നടന്ന നേത്രപരിശോധനാക്യാമ്പ് പഞ്ചായത്തംഗം പി.മുഹമ്മദ്കാസിം ഉദ്ഘാടനം ചെയ്തു. 10 പേരെ സൗജന്യ തിമിരശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുത്തു. പ്രധാനാധ്യാപിക കെ.ഇന്ദിര, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.അച്യുതാന്ദന്‍, ടി.പ്രകാശ്, കെ.ശ്രീകുമാരി, കെ.പ്രീത, പി.പി.സത്യനാരായണന്‍, കെ.മഞ്ജു, കെ.സുലേഖ, കെ.എ.സീതാലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.