ചുണ്ടമ്പറ്റ: കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ചുണ്ടമ്പറ്റ ബി.വി.യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ചുണ്ടമ്പറ്റ-വിളയൂര്‍ റോഡിലെ പ്ലാസ്റ്റിക്മാലിന്യമാണ് കുട്ടികള്‍ നീക്കംചെയ്തത്. നാടന്‍ മത്സ്യയിനങ്ങളായ വരാല്‍, വീലാഞ്ഞില്‍ എന്നിവയുടെ എണ്ണം പുഴകളില്‍ ഗണ്യമായി കുറഞ്ഞുവരുന്നത് കുട്ടികള്‍ കണ്ടെത്തിയിരുന്നു. ചെളിയില്‍ ആഴ്ന്നുകിടക്കുന്ന പ്ലാസ്റ്റിക് മൂലമാണിതെന്നും പ്ലാസ്റ്റിക് ഇത്തരം മത്സ്യയിനങ്ങളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നതായും സീഡ് പ്രവര്‍ത്തകര്‍ കണ്ടെത്തി. നാട്ടുകാരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പരീക്ഷാദിനങ്ങള്‍ക്കിടയില്‍ ലഭിച്ച ഇടവേളയില്‍ കുട്ടികള്‍ പ്ലാസ്റ്റിക് നീക്കംചെയ്യാന്‍ രംഗത്തിറങ്ങിയത്.