ഒറ്റപ്പാലം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എം.എല്‍.എ.യ്ക്ക് വിദ്യാര്‍ഥികള്‍ നിവേദനംനല്കി. പനമണ്ണമേഖലയില് വേനലിലുണ്ടാകുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പനമണ്ണ യു.പി.സ്കൂളിലെ സീഡ്പോലീസ് കെ.എസ്.സലീഖ എം.എല്‍.എ.യ്ക്ക് നിവേദനംനല്കിയത്. സ്കൂളിന് സമീപത്തുനിന്നും മറ്റുമായി ആയിരത്തോളംപേര്‍ ഒപ്പുവെച്ച നിവേദനമാണ് വിദ്യാര്‍ഥികള്‍ കൈമാറിയത്. കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വിദ്യാര്‍ഥികള്‍ എം.എല്‍.എ.യോട് വിശദീകരിച്ചു. അധ്യാപകരായ ശ്രീഹരി, കൃഷ്ണലാല്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രതീഷ് എന്നിവര്‍ നേതൃത്വം നല്കി.