ചെര്‍പ്പുളശ്ശേരി: നിരാലംബരായ നാല്പതോളം കുടുംബങ്ങള്‍ക്ക് ഓണസദ്യയ്ക്കാവശ്യമായ കിറ്റുകള്‍ നല്കി, വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 'സീഡ്' കൂട്ടായ്മ മാതൃകയായി. മാതൃഭൂമി സീഡിന്റെയും സൗഹൃദ ക്ലബ്ബിന്റെയും കൂട്ടായ്മയിലാണ് വെള്ളിനേഴി പഞ്ചായത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വീട്ടിലെത്തിച്ചത്. ചെര്‍പ്പുളശ്ശേരിയിലെ ഒരു രോഗിക്ക് ചികിത്സാ ധനസഹായവും നല്കി. പി.ടി.എ. പ്രസിഡന്റ് വിശ്വനാഥന് ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂള്‍ പ്രധാനാധ്യാപകന് മുരളീധരന് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സി. കമലാദേവി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലതികാകുമാരി, മണികണ്ഠന്, ഓമനക്കുട്ടന്, ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.