മാഹി ജവാഹര്‍ലാല്‍ നെഹ്രു സ്‌കൂളില്‍ സീഡ് പദ്ധതി തുടങ്ങി

Posted By : knradmin On 20th July 2013


 മയ്യഴി: മാഹി ജവാഹര്‍ലാല്‍ നെഹ്രു ഗവ. ഹൈസ്‌കൂളില്‍ (അനെക്‌സ്) സീഡ് പദ്ധതി തുടങ്ങി. സീഡ് പദ്ധതിയുടെ ഉദ്ഘാടനവും വനമഹോത്സവത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീലും വിതരണ ഉദ്ഘാടനവും മാഹി ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഇ.എന്‍.ശ്രീധരന്‍ ആചാരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.സൈനബ, മിനി തോമസ്, പി.രവി, സീഡ് ക്ലബ്ബംഗം ടി.സി.അചന്യ, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ഷമീദ എന്നിവര്‍ പ്രസംഗിച്ചു. പ്രണവ്, ദീപ്ത, നയന എന്നീ വിദ്യാര്‍ഥികള്‍ നേതൃത്വംനല്കി. 

 

Print this news