അടൂര്‍: ഏഴംകുളം ദേവീക്ഷേത്ര തിരുമുറ്റത്തെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഞാവല്‍ മുത്തശ്ശിക്ക് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആദരം. ക്ഷേത്രത്തിനുമുമ്പില്‍ എട്ട് മീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന ഞാവല്‍ മുത്തശിക്കുമുമ്പില്‍ ഒട്ടേറെ കൗതുകത്തോടെയാണ് പറക്കോട് പി.ജി.എം. ബോയ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്‍ എത്തിയത്. അറുപത് വര്‍ഷം മുമ്പ് ഈ മരത്തിനുചുറ്റും കുത്തുവിളക്കുകള്‍ തറച്ചിരുന്നെങ്കിലും മരം വളര്‍ന്നതോടെ അത് മരത്തിനുള്ളിലായതായി ക്ഷേത്രത്തിലെ മുന്‍ സെക്രട്ടറിയും എഴുത്തുകാരനുമായ എസ്.ആര്‍.സി. നായര്‍ സീഡ് ക്ലബ്ബിലെ കുട്ടികളോട് വിവരിച്ചു. ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന കല്ലുകള്‍തന്നെ പാകിയാണ് മരത്തിന് സംരക്ഷണതറ ഒരുക്കിയിട്ടുള്ളത്. ഈ കല്ലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ലിപികള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് നപ്രചാരത്തിലുണ്ടായിരുന്നതാണ്.
ഞാവല്‍ മുത്തശിക്ക് ആദരവുമായെത്തിയ കുട്ടികള്‍ക്കുമുമ്പില്‍ മരസംരക്ഷണത്തിന്റെ നപ്രാധാന്യവും നപ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയും ക്ഷേത്ര ഭരണസമിതിയംഗങ്ങളും വിശദീകരിച്ചു. ഞാവല്‍ മുത്തശി നൂറുകണക്കിന് പക്ഷികളുടെ സങ്കേതംകൂടിയാണ്. നപ്രകൃതി ഒരുക്കിയ ഈ പച്ചക്കുടയ്ക്ക് താഴെയാണ് നപ്രാര്‍ത്ഥനയോടെ ദേവീഭക്തരും എത്തുന്നത്.
ഏഴംകുളം തൂക്കം തുടങ്ങുന്നതും ഈ ഞാവല്‍ മുത്തശ്ശിയുടെ ചുവട്ടില്‍നിന്നാണെന്ന നപ്രത്യേകതയുമുണ്ട്. എഴുത്തുകാരനായ എസ്.ആര്‍.സി. നായര്‍ കുട്ടികള്‍ക്കായി മരത്തെപ്പറ്റിയുള്ള ഒരു കവിതയും ഇവിടെവച്ച് അവതരിപ്പിച്ചു. സ്‌കൂള്‍ പി.ടി.എ. നപ്രസിഡന്റ് കെ.തുളസീധരന്‍ നായര്‍, ക്ഷേത്രഭരണസമിതി നപ്രസിഡന്റ് എസ്.രാധാമണി, സെക്രട്ടറി സുധാകരന്‍നായര്‍, ട്രഷറര്‍ ഗോപിനായകന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ്, സീഡ് ഭാരവാഹികളായ എം.എച്ച്.ഗിരീഷ്, വികാസ്, വിഷ്ണുമോഹന്‍, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.