പന്തളം:അര്‍ബുദ ബാധിതനായ അച്ഛനെ സഹായിക്കാന്‍ കഷ്ടപ്പെടുന്ന ലക്ഷ്മിക്കും കുടുംബത്തിനും പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളിലെ സീഡ് കൂട്ടുകാര്‍ സഹായധനം നല്‍കി.
ഇതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ലക്ഷ്മിയുടെ അച്ഛന്‍ കുഞ്ഞുമോനാണ് അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സ തേടിയിരിക്കുന്നത്.
സീഡ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വരൂപിച്ച 35,000 രൂപയാണ് സീഡ് ക്ലബിനു വേണ്ടി എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി കുഞ്ഞുമോന്റെ ബന്ധുവിന് കൈമാറിയത്. പി.ടി.എ. പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ്.ലീലാമ്മ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.രാജേഷ്‌കുമാര്‍, സ്റ്റുഡന്റ് കോ -ഓര്‍ഡിനേറ്റര്‍ വി.അക്ഷയ് എന്നിവര്‍ പങ്കെടുത്തു..