കലഞ്ഞൂര്‍:കലഞ്ഞൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് നടന്നു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത പച്ചക്കറികള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ് പച്ചക്കറിക്കൃഷി ചെയ്ത്. ഹെഡ്മിസ്ട്രസ് എം.എസ്.രേണുകാഭായി വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് കോ- ഓര്‍ഡിനേറ്റര്‍ ഡി.അശോകന്, ആശാ ജോണ്‍, ജയലളിത, ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.