വയോജനങ്ങള്‍ക്ക് സാന്ത്വനമായി മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ എത്തി

Posted By : ptaadmin On 19th November 2013


കലഞ്ഞൂര്‍:ലോക വൃദ്ധദിനത്തില്‍ അവശതയനുഭവിക്കുന്ന വയോധികര്‍ക്ക് സാന്ത്വനവുമായി മാതൃഭൂമി സീഡ്ക്ലബ്ബും എന്‍.എസ്.എസ്. യൂണിറ്റും രംഗത്തെത്തി. ജില്ലയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉണ്ടാക്കിയാണ് കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് കബ്ബും എന്‍.എസ്.എസ്. യൂണിറ്റും വൃദ്ധപരിപാലനത്തിന് തുടക്കം കുറിച്ചത്.
സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് സാന്ത്വനവുമായെത്തിയത്. പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ എഴുന്നേറ്റ്‌നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുന്ന കല്ലുവെട്ടാംകുഴി വടക്കേതില്‍ മത്തായിയുടെ അമ്മ തേവിക്കും ചിറയില്‍ വടക്കേക്കരയില്‍ ലക്ഷ്മിക്കും മരുന്നുകളും പരിചരണവുമായി എത്തിയാണ് ഇവര്‍ മാതൃകയായത്. സംരക്ഷണവും പരിചരണവും ലഭിക്കേണ്ട വൃദ്ധജനങ്ങള്‍ ഇന്ന് സമൂഹത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് സ്‌കൂളില്‍ പാലിയേറ്റീവ് കെയര്‍ എന്ന പദ്ധതിക്ക് പിന്നില്‍. പ്രാദേശികമായി വിദ്യാര്‍ഥികള്‍ വഴി ഇത്തരം പരിചരണം ആവശ്യമായ വൃദ്ധജനങ്ങളെ കണ്ടെത്താനും അവര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാനും കഴിയുമെന്നും പ്രതിനിധികള്‍ പറഞ്ഞു. സ്‌കൂളിനോടുചേര്‍ന്നുള്ള 16, 17 വാര്‍ഡുകളിലാണ് ആദ്യഘട്ടമായി പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് പദ്ധതി വിപുലീകരിക്കും. അന്‍പത് വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘത്തെയാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി ഒരുക്കിയിട്ടുള്ളത.്
 സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. മുരളീധരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കലഞ്ഞൂര്‍ രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു.
   മാതൃഭൂമി സീഡ്, എന്‍.എസ്.എസ്.കോ-ഓര്‍ഡിനേറ്റര്‍മാരായ ജെ. പ്രദീപ്കുമാര്‍, സജയന്‍ ഓമല്ലൂര്‍, ഡി. അശോകന്‍, ഫിലിപ്പ് ജോര്‍ജ് എന്നിവരാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് നേതൃത്വം നല്കുന്നത്.
   ബനഡിക്ട്, അജി നാരായണന്‍, നജു മുന്നീസ്, സുഭാഷ് കൃഷ്ണന്‍, അനില്‍ കാമ്പിയില്‍ എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവര്‍ 9496147712, 9446318786 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും സ്‌കൂള്‍അധികൃതര്‍ അറി
 

Print this news