മയ്യഴി: മാഹി ജവഹര്‍ലാല്‍ നെഹ്രു (അനെക്‌സ്) ഹൈസ്‌കൂളില്‍ സ്‌കൂള്‍ സീഡ് ക്ലബും വിക്ടറി ക്ലബും ചേര്‍ന്ന് ബഷീര്‍ അനുസ്മരണ സമ്മേളനം നടത്തി. ജ്യോതിര്‍മയി പ്രഭാഷണം നടത്തി. ബഷീറിന്റെ കൃതികളെ സീഡ് ക്ലബംഗങ്ങളായ വിസ്മയ വിനോദ്, അപര്‍ണ മധുസൂദനന്‍, ആര്‍ദ്ര, വൈഷ്ണവ് പ്രകാശ്, ദീപ്ത, കെ.വി.ആതിര എന്നിവര്‍ വിലയിരുത്തി.
ഈസ്റ്റ് പള്ളൂര്‍ അവറോത്ത് ഗവ. മിഡില്‍ സ്‌കൂളില്‍ സീഡ് ക്ലബിന്റെ വിവിധ പരിപാടികള്‍ നടന്നു. ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, പരിസ്ഥിതിവായന, തേന്മാവിന്റെ നാടകാവിഷ്‌കാരം എന്നിവ സംഘടിപ്പിച്ചു. മാഹി പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം പുതുച്ചേരി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ വകുപ്പ് പ്രതിനിധി എം.എ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സീഡ്-ക്യൂബ് ക്ലബംഗങ്ങളായ വിദ്യാര്‍ഥികള്‍ ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കി.
പ്രധാനാധ്യാപകന്‍ എം.മുസ്തഫ, കെ.വി.ഹരീന്ദ്രന്‍, ജെയിംസ് സി.ജോസഫ്, ഷൈജിത്ത് ടി.പി. എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.സജിത, ടി.എം.സജീവന്‍, ആന്‍സി, സുനിത, സജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.