കോന്നി: കേരളത്തിലെ ആദ്യത്തെ നിക്ഷിപ്ത വനനപ്രദേശമായ കരിപ്പാന്‍തോടിന്റെ 125-ാം വാര്‍ഷികം കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമിസീഡ് നപ്രവര്‍ത്തകര്‍ ആഘോഷിച്ചു.
തിരുവിതാംകൂര്‍ വനനിയമം 1887 നപ്രകാരം 1888 ഒക്‌ടോബര്‍ 9ന് കരിപ്പാന്‍തോട് വനമേഖലയെ റിസര്‍വ് വനനപ്രദേശമായി നപ്രഖ്യാപിച്ചു. കോന്നി വനം ഡിവിഷനിലെ 300 ചതുരശ്ര മൈലായിരുന്നു ഇത്. കൊല്ലം പേഷ്‌കാരാണ് തിരുവിതാംകൂറിലെ ആദ്യ റിസര്‍വ് വനമായി കരിപ്പാന്‍തോടിനെ നപ്രഖ്യാപിച്ചത്. നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണത്തില്‍ രണ്ടാംസ്ഥാനമാണ് കോന്നിവനത്തിലെ തേക്കിന്. അരുവാപ്പുലത്തെ സംരക്ഷിത തേക്കുതോട്ടത്തിലാണ് 125-ാം വാര്‍ഷികാഘോഷം നടന്നത്. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ഗവേഷകനുമായ അരുണ്‍ശശി, സഹ്യാനദ്രി നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ സഹകരണം സീഡ് നപ്രവര്‍ത്തകര്‍ക്ക് സഹായമായി.
സീഡ് നപ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ തിരുവിതാംകൂറിലെ ആദ്യതേക്കുതോട്ടം അരുവാപ്പുലത്തായിരുന്നുവെന്ന് കണ്ടെത്തി. ഇത് സൂചിപ്പിക്കുന്ന മണ്‍മറഞ്ഞ ശിലാഫലകം വീണ്ടെടുത്തു. ഇതില്‍ തൈനട്ട കാലം, സ്ഥലം, വിസ്തൃതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. വരുംതലമുറയ്ക്ക് നപ്രയോജനപ്പെടത്തക്കവിധം ശിലാഫലകം അരുവാപ്പുലം തടിഡിപ്പോയില്‍ സ്ഥാപിച്ചു. ഒപ്പം കുട്ടികള്‍ വൃക്ഷത്തൈകളും നട്ടു.
തിരുവിതാം കൂര്‍ ദിവാനായിരുന്ന ടി.മാധവറാവുവാണ് തിരുവിതാംകൂറില്‍ തേക്കുതോട്ടം നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്.
നിലമ്പൂരില്‍ തേക്കുതോട്ടപരിപാലനത്തില്‍ നപ്രാവീണ്യം നേടിയ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ തോമസിന്റെ നേതൃത്വത്തിലാണ് അരുവാപ്പുലത്ത് 1866ല്‍ തേക്ക്‌തൈകള്‍ നട്ടത്. 1945ല്‍ ഇത് തീര്‍ത്ത്‌വെട്ടി. 1946-47ല്‍ ആവര്‍ത്തനകൃഷിയിലൂടെ വച്ചുപിടിപ്പിച്ച തേക്കുകളാണ് ഇവിടെ ഇപ്പോഴുള്ളത്.
ആഘോഷചടങ്ങുകളില്‍ വനംവകുപ്പ് റെയ്‌ഞ്ചോഫീസര്‍ കെ. സുകു, വനപാലകരായ റോള്‍ഡന്‍, സലിം, അധ്യാപകരായ എസ്. എസ്.ഫിറോസ്ഖാന്‍, രാജേഷ്‌കുമാര്‍, സൗമ്യ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കോന്നിയുടെ വനചരിതം, സവിശേഷത, സംരക്ഷണം എന്നിവയെപ്പറ്റി ചിറ്റാര്‍ ആനന്ദന്‍, ഗവേഷകന്‍ അരുണ്‍ശശി എന്നിവര്‍ ക്ലാസെടുത്തു.