സീഡ് പ്രവര്‍ത്തകര്‍ പന്തളം കവലയില്‍ ചെടികള്‍ നട്ടു

Posted By : ptaadmin On 19th November 2013


പന്തളം: അധികാരികള്‍ ചെയ്യാത്തത് പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ചെയ്തു.
   പന്തളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.യാണ് പന്തളം കവലയില്‍ ചെടികള്‍വച്ചും പുല്‍ത്തകിടിയൊരുക്കിയും വൃത്തിയാക്കേണ്ടിയിരുന്നത്. നാളിതുവരെയായിട്ടും ഈ പണികള്‍ ബാക്കിയായിരുന്നു.
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായാണ് കുട്ടികള്‍ കവല വൃത്തിയാക്കിയതും ഡിവൈഡറുകളില്‍ ചെടികള്‍ നട്ടതും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. പ്രതാപനും പന്തളം സി.ഐ. ആര്‍. ജയരാജും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു .സ്‌കൂളില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും മതസൗഹാര്‍ദ്ദ പ്രതിജ്ഞയും നടന്നു.
പ്രിന്‍സിപ്പല്‍ എസ്. ലീലാമ്മ, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ വി. രാജേഷ് കുമാര്‍, എല്‍.സുലോചന കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
 പന്തളം: പന്തളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കി. പന്തളം സി.ഐ. ജയരാജ്, എസ്.ഐ. ലാല്‍, സി. ബേബി, കുളനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എത്സിജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
 കുളനട: യൂത്ത് കോണ്‍ഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയും കോണ്‍ഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയും കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കി.
       യൂത്ത് കോണ്‍ഗ്രസ്സിന്റെ പരിപാടി അഡ്വ. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈന്‍ വാസുദേവ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ദാനിയേല്‍, എം.കെ. ഭാനുദേവന്‍ നായര്‍,എന്‍.സി. മനോജ്, ബിജു തുമ്പമണ്‍, വി. വേണുഗോപാല്‍, ദീപക് ദാനിയേല്‍, സുരേഷ് ചെട്ടിയാവിള, വേണു സജീവ്, പ്രസന്നന്‍ നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഗാന്ധിജയന്തിദിനാചരണം പ്രസിഡന്റ് തോമസ് ദാനിയേല്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍. ഉണ്ണിക്കൃഷ്ണപിള്ള, പി.ആര്‍. ഗോപാലകൃഷ്ണപിള്ള, റ്റി.ബി. അച്ചന്‍കുഞ്ഞ്, ജയരാജു, രവീന്ദ്രന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
തട്ടയില്‍: കീരുകുഴി നോമ്പോഴി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ പി.റ്റി.എ.ഗാന്ധിജയന്തി ആഘോഷിച്ചു.
 ഗ്രാമപ്പഞ്ചായത്തംഗം എം.എന്‍. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എസ്. ഗീത, പി.ടി.എ. പ്രസിഡന്റ് ആര്‍. തമ്പി, അധ്യാപകരായ സൈമണ്‍ തോമസ്, എസ്. ലൈല, എസ്. ജയന്തി, എ.ഡി.എസ്. പ്രസിഡന്റ് ബിന്ദു, അംഗം ചെല്ലമ്മ, വിദ്യാര്‍ഥികളായ അജിത്, അഭിനവ്, ആരോമല്‍, കാവ്യ മനേഷ്, ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.
 

Print this news