അടൂര്‍: സ്‌നേഹം തുളുമ്പുന്ന ഭാഷയില്‍ അവര്‍ പ്രിയബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും കത്തെഴുതി. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് ദേശീയ തപാല്‍ദിനത്തില്‍ കത്തെഴുത്തിന്റെ ഓര്‍മ പുതുക്കിയത്. ഇന്റര്‍നെറ്റും മൊബൈലും ചേര്‍ന്ന് അന്യമാക്കിയ കത്തെഴുത്തിനെ കൗമാരക്കാര്‍ക്ക് പരിചയപ്പെടുത്താനാണ് കത്തെഴുത്ത് പരിപാടി ഒരുക്കിയത്.
അടൂര്‍ പോസ്റ്റ്ഓഫീസില്‍ നടന്ന ചടങ്ങ് പോസ്റ്റ്മിസ്ട്രസ് പി.സി. സതിയമ്മ ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. ഗിരിഷ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.പി. നാരായണന്‍ നമ്പൂതിരി, പോസ്റ്റ്മാന്‍ പോള്‍സണ്‍ എം.ഏബന്‍, രഞ്ജിത്ത്, നിധിന്‍പ്രകാശ്, അഖില, ശ്രീജു, തൗഫീക് എന്നിവര്‍ പ്രസംഗിച്ചു.