പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ സാര്‍ഥകമായ പരിസ്ഥിതിബോധം വളര്‍ത്തിയെടുക്കാന്‍ 'മാതൃഭൂമി സീഡി'ന്(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ ഈ പദ്ധതിയെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സീഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
'പ്രകൃതിസംരക്ഷണത്തിന് പുത്തന്‍തലമുറയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി നടപ്പാക്കുന്ന സീഡ് എന്ന കര്‍മപദ്ധതി കേരളസമൂഹം ഏറെ വിലമതിക്കുന്നതാണ്.
പരിസ്ഥിതിസംരക്ഷണം എങ്ങനെ നടപ്പാക്കണമെന്ന ആശയം സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങളിലെ കുട്ടികളിലും അധ്യാപകരിലും അനധ്യാപകരിലും രക്ഷിതാക്കളിലും എത്തിക്കാന്‍ അഞ്ചുവര്‍ഷംകൊണ്ട് സീഡ് പദ്ധതിക്ക് കഴിഞ്ഞു. മലയും പുഴയും നാടും കാടും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തുകയെന്ന ദൗത്യം വലുതാണ്. ഇതിനായി വിദ്യാര്‍ഥികളിലൂടെ പുതിയ ദിശാബോധം വളര്‍ത്തിയെടുക്കാന്‍ സീഡ് പദ്ധതിയിലൂടെ മാതൃഭൂമിക്ക് സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണ്. സീഡിലൂടെ ലഭിച്ച ചെറുതും വലുതുമായ അറിവുകള്‍ മറ്റുള്ളവര്‍ക്കുകൂടി നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. അപ്പോഴാണ് ദൗത്യം പൂര്‍ത്തിയാവുക.'- മന്ത്രി പറഞ്ഞു.
വള്ളംകുളം ഗവ. യു.പി.സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍.രാജീവ് അധ്യക്ഷത വഹിച്ചു. നമ്മുടെ അവകാശങ്ങള്‍ അനുഭവിക്കുന്നതിനോടൊപ്പം വരുംതലമുറയ്ക്ക് അവ കൈമാറാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നത് മറന്നുപോകരുതെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.മാത്യു, വനംവകുപ്പ് എ.സി.എഫ്. എസ്.സണ്‍, ഫെഡറല്‍ ബാങ്ക് പത്തനംതിട്ട എ.ജി.എം. കെ.പി.കുര്യാക്കോസ്, വള്ളംകുളം ഗവ. യു.പി.സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സി.പി.വിജയാനന്ദ്, മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍, പൂഴിക്കാട് ഗവ. യു.പി.സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിജയലക്ഷ്മി, അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.ഗിരീഷ്, വള്ളംകുളം ഗവ. യു.പി.സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ അന്നമ്മ ടി. ബേബി, കിടങ്ങന്നൂര്‍ എസ്.വി.ജി.വി. എച്ച്.എസ്.എസ്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ് ബാബു എന്നിവര്‍ ആശംസ നേര്‍ന്നു. മാതൃഭൂമി പത്തനംതിട്ട സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പി.കെ.ജയചന്ദ്രന്‍ സ്വാഗതവും കോട്ടയം ഡെപ്യൂട്ടി മാനേജര്‍ ബിസിനസ്-ഡെവലപ്‌മെന്റ് കെ.ജി.നന്ദകുമാര്‍ ശര്‍മ നന്ദിയും പറഞ്ഞ