കോട്ടയം: പരിസ്ഥിതിപ്രശ്നങ്ങളും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സീഡിന്റെ കുട്ടിറിപ്പോര്ട്ടര്മാര് ഒരുങ്ങി. സീഡ് സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പ്രാദേശിക വിഷയങ്ങളുടെ റിപ്പോര്ട്ടര്മാരാകുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലകളിലെ സീഡ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ബുധനാഴ്ച ശില്പശാല നടത്തി. പകല്‍ 2 മണി മുതല്‍ 4 മണി വരെ കോട്ടയം മാതൃഭൂമി ഓഫീസിലായിരുന്നു ശില്പശാല. മാതൃഭൂമി കോട്ടയം ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, ന്യൂസ് എഡിറ്റര്‍ ടി.കെ. രാജഗോപാല്‍, സീനിയര്‍ സബ് എഡിറ്റര്‍ പി.ജെ. ജോസ്, മാതൃഭൂമി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.