പേരൂര്‍ എ.എസ്.ബി. സ്‌കൂളില്‍ സീഡ്ക്ലബ്ബിന്റെ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

Posted By : pkdadmin On 19th November 2013


ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ പച്ചക്കറിത്തോട്ടത്തില്‍നിന്ന് വിളവെടുപ്പ് തുടങ്ങി. അഞ്ചുസെന്റ് സ്ഥലത്താണ് തോട്ടം നിര്‍മിച്ചിട്ടുള്ളത്. പയര്‍, വെണ്ട, വഴുതന, മത്തന്‍ എന്നിവയാണ് കൃഷിചെയ്തിട്ടുള്ളത്. പച്ചക്കറിയുടെവില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ ഒരുദിവസമെങ്കിലും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് സീഡ് റിപ്പോര്‍ട്ടര്‍ കെ.വി. സൗമ്യ പറഞ്ഞു. സീഡ് കണ്‍വീനര്‍ ടി. മുജീബിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വാണിയംകുളം: മാന്നനൂര്‍ എ.യു.പി. സ്‌കൂളില്‍ സീഡ്പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പച്ചക്കറിത്തോട്ടത്തില്‍ വിളവെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡി.ബി.രഘുനാഥ് അധ്യക്ഷനായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.രവി സംസാരിച്ചു. വെണ്ട, പയര്‍, ചേമ്പ്, മുളക്, മുരിങ്ങ, പപ്പായ എന്നിവ സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തിലുണ്ട്.

Print this news