കൂട്ടുകാരിയുടെ ചികിത്സയ്ക്കായി ഇവരുടെ 'നിധി'

Posted By : pkdadmin On 19th November 2013


കാഞ്ഞിരപ്പുഴ: പുളിക്കല്‍ ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ കൈകോര്‍ത്തത് കൂട്ടുകാരിക്കുവേണ്ടിയാണ്. 300 ഓളം സഹപാഠികളില്‍ നിന്ന് സമാഹരിച്ച തുക നഫീസയുടെ വീട്ടിലെത്തി കൈമാറി. മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് കിടപ്പിലായ നഫീസയ്ക്കുള്ള ചികിത്സാച്ചെലവിലേക്കാണ് തുക നല്‍കിയത്. റിഷില, ഫാത്തിമ, തസ്‌നി എന്നിവര്‍ നേതൃത്വം നല്‍കി. അവശതയനുഭവിക്കുന്ന കുട്ടികള്‍ക്കായി 'സ്ഥിരം നിധി'പദ്ധതിയും തുടങ്ങി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍, റോസമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Print this news