അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. ഏഴംക്ലാസിലെ പച്ചയാംവിരിപ്പ്, മണ്ണിനെ പൊന്നാക്കാന്‍ എന്നീ പാഠഭാഗങ്ങളിലെ കാര്യങ്ങള്‍ കൃഷിയിടത്തില്‍നിന്ന് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ വേണ്ടിയാണ് പഠനയാത്ര നടത്തിയത്. ഹരിതം സീഡ് ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു യാത്ര. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ അസി.പ്രൊഫ. ഡോ.ചിത്രപാറയില്‍ 'നെല്‍ക്കൃഷിപരിപാലനം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.അച്യുതാനന്ദന്‍, ടി.പ്രകാശ്, കെ.ശ്രീകുമാരി, കെ.പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.