വാണിയംകുളം: മനിശ്ശീരി എ.യു.പി. സ്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങള്‍ സ്കൂള്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായി വാണിയംകുളം ഹെലന്‍കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. കാഴ്ചശക്തിയില്ലാത്തവരുടെ തൊഴില്‍പരിശീലന കേന്ദ്രമായ ഹെലന്‍കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ.രാമകൃഷ്ണന് നേത്രദാനത്തെ ക്കുറിച്ച് ക്ലാസെടുത്തു. ദേശീയ നേത്രദാനപക്ഷാചരണത്തിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. സീഡ്ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച ധനസഹായം സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം.രവികുമാര്‍, കെ.രാമകൃഷ്ണന് നല്കി. നിഷ, ഗിരിജ, ലതിക, നിവേദ്ഗോപ് എന്നിവര്‍ സംസാരിച്ചു.