മോങ്ങം സ്‌കൂളില്‍ ഇനി പച്ചക്കറി വിളയും

Posted By : mlpadmin On 19th November 2013



മോങ്ങം: മോങ്ങം എ.എം.യു.പി സ്‌കൂളില്‍ മാതൃഭൂമി സീഡ് അംഗങ്ങളും സീഡ് പോലീസും സംയുക്തമായി പച്ചക്കറി കൃഷി ആരംഭിച്ചു.
കൃഷിചെയ്യാന്‍ സ്ഥലമില്ലാത്ത സ്‌കൂളിന് മാനേജര്‍ നല്‍കിയ 40 സെന്റ് ഭൂമിയിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. കൃഷിക്ക് സ്ഥലമൊരുക്കുന്നതിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സി. ഹംസ നിര്‍വഹിച്ചു.
സീഡ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. സലീം, സി. നിഷാദ്, പി.പി. നസ്വീഫ്, സി. നവാസ് എന്നിവര്‍ നേതൃത്വം നല്‍കി. 30 കുട്ടികള്‍ സീഡ് കൃഷി പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സീഡിന്റെ നേതൃത്വത്തില്‍ വിത്ത് വിതരണം പ്രധാനാധ്യാപിക വത്സലാഭായ് നിര്‍വഹിച്ചിരുന്നു. സ്‌കൂളിനടുത്തുള്ള 50 സെന്റ് ഭൂമികൂടി കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നതായി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ അറിയിച്ചു.
 

Print this news