എരമംഗലം: 'സ്‌നേഹിക്കാം പ്ലാസ്റ്റിക്കിനെ രക്ഷിക്കാം ഭൂമിയെ' എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡും ഈസ്റ്റേണ്‍ ഗ്രൂപ്പും ചേര്‍ന്ന് നടത്തുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല സംഭരണത്തിന് മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉജ്ജ്വല തുടക്കം.പ്ലാസ്റ്റിക്കിനെ സ്‌നേഹിക്കുന്നതിലൂടെ അതിന്റെ ദുരുപയോഗം തടയുകയാണ് ലവ് പ്ലാസ്റ്റിക് പ്രൊജക്ട് ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ നാലാംഘട്ടമാണ് നടക്കുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിച്ചാണ് വിദ്യാര്‍ഥികള്‍ ശേഖരിക്കുന്നത്. പുനരുപയോഗത്തിനായാണ് 'ലവ് പ്ലാസ്റ്റിക് പദ്ധതി'യിലൂടെ ഇവ സംഭരിക്കുന്നത്.
മാറഞ്ചേരി സ്‌കൂള്‍ കോമ്പൗണ്ടില്‍ സീഡ് പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ മരച്ചുവട്ടില്‍ നടത്തിയ ജില്ലാതല സംഭരണ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഇ. അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിജയകൃഷ്ണന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം. ഉണ്ണികൃഷ്ണന്‍, സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ അമ്പിളി, ഫെഡറല്‍ ബാങ്ക് മാറഞ്ചേരി ബ്രാഞ്ച് മാനേജര്‍ സോമസുന്ദരന്‍, പി.ടി.എ. പ്രസിഡന്റ് അബ്ദുറഹിമാന്‍ പോക്കര്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവ് മണികണ്ഠന്‍, അധ്യാപകരായ അശോകന്‍, ഇബ്രാഹിം, സ്മിത, മുനീര്‍, സുധീര്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.