ae¸pdw/തിരൂര്‍: പ്രകൃതിയുടെ താളം മുറിയാതെ കാക്കുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. മാതൃഭൂമി സീഡ് പദ്ധതിയുടെ തിരൂര്‍ വിദ്യാഭ്യാസ ജില്ലാതല അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിക്ഷ ഭയന്ന് മാതാപിതാക്കളെ സംരക്ഷിക്കുന്ന സംസ്‌കാരമാണ് ഇന്ന് നമുക്കുള്ളത്. സ്‌നേഹത്തില്‍നിന്ന് വിടരുന്ന സംരക്ഷണമാണ് അമൂല്യമായിട്ടുള്ളത്. മനസ്സറിഞ്ഞ് സ്‌നേഹത്തോടെ പ്രകൃതി സംരംക്ഷണത്തിന് തയ്യാറാകണം- അദ്ദേഹം പറഞ്ഞു. തിരൂര്‍ കൃഷി അസി. ഡയറക്ടര്‍ ഒ.കെ. കൃഷ്ണനുണ്ണി, മലപ്പുറം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.മാതൃഭൂമി മലപ്പുറം ന്യൂസ്എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സബ്എഡിറ്റര്‍ കെ.മധു എന്നിവര്‍ ക്ലാസ്സെടുത്തു.