ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ പ്രദേശത്തെ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് നാടിനെ രക്ഷിക്കാന്‍ ബോധവത്കരണവുമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീഡ് വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി.
ഓരോ പ്ലാസ്റ്റിക് സാധനങ്ങളും പരമാവധി ഉപയോഗിക്കുക, റീസൈക്കിള്‍ ചെയ്യുവാനായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൈമാറുക എന്നി കാര്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി സീഡ് വിദ്യാര്‍ത്ഥികള്‍ ബോധവത്കരണം നടത്തി.
വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സീഡംഗങ്ങള്‍ക്ക് കൈമാറാമെന്ന് വീട്ടുകാര്‍ അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമാ കെ. മേനോന്‍, എ. അംബികാ വര്‍മ്മ, ഗിരിജ കെ.എസ്., സീഡ് അംഗങ്ങളായ ജോമോന്‍ വി.ജെ., ആര്‍ദ്ര സി.ജെ., ആനന്ദ് വര്‍മ്മ, എബിന്‍ കൃഷ്ണ, പൂജ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.