ഡെങ്കിപ്പനി ബോധവത്കരണവുമായി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്

Posted By : Seed SPOC, Alappuzha On 18th July 2013


ചാരുംമൂട്: പാലമേല്‍ പഞ്ചായത്തില്‍ വ്യാപകമായ ഡെങ്കിപ്പനിക്കും പകര്‍ച്ചപ്പനിക്കും എതിരെയുള്ള ബോധവത്കരണ പരിപാടിയുമായി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍ രംഗത്ത്. പനി വ്യാപകമായ എരുമക്കുഴി, മറ്റപ്പള്ളി, നൂറനാട് ടൗണ്‍, ആദിക്കാട്ടുകുളങ്ങര, പണയില്‍ വാര്‍ഡുകളിലാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു.
സീഡ് പോലീസിന്റെ നേതൃത്വത്തില്‍ വെള്ളം കെട്ടിക്കിടക്കുന്ന മേഖലകളും വൃത്തിഹീനമായ ചുറ്റുപാടുകളും ശുചീകരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. സുനിത, സ്റ്റാഫ് സെക്രട്ടറി എസ്. രാജേഷ്, അധ്യാപകരായ കെ. ഉണ്ണിക്കൃഷ്ണന്‍, യദുകൃഷ്ണന്‍, ശ്രീജ, സാജിദ, പ്രിയ, ആശ സോമന്‍, ലേഖ എന്നിവര്‍ നേതൃത്വം നല്കി.
 

 

Print this news