തൃശ്ശൂര്‍: 'ശുചിത്വ ഗ്രാമം - സുന്ദര ഗ്രാമം' സന്ദേശവുമായി മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലാ ഹൈസ്‌കൂളിലെ സീഡ് അംഗങ്ങള്‍ റാലിയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി.
മാടക്കത്ര പഞ്ചായത്തില്‍ ചിറക്കാക്കോട് നടന്ന റാലിയില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്ലാസ്റ്റിക്കിനും മാലിന്യങ്ങള്‍ക്കും എതിരെ ഗ്രൂപ്പ് തിരിഞ്ഞ് ബോധവത്കരണം നടത്തി. 75 വീടുകളില്‍ സര്‍വ്വേ നടന്നു. മഴക്കാല രോഗങ്ങള്‍ക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്തു. വീടുകളുടെ പരിസരം ശുചീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനാധ്യാപിക കെ.എസ്. ഇന്ദിരാദേവി, വാര്‍ഡ് അംഗം പുഷ്പന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.ജെ. മേഗി, ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനര്‍ കെ.എസ്. ലീത, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.