പുനലൂരില്‍ സീഡിന്റെ സീസണ്‍ വാച്ച്

Posted By : klmadmin On 17th November 2013


 പുനലൂര്‍: പുനലൂരിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സീഡ് പദ്ധതിയുടെ ഭാഗമായി സീസണ്‍ വാച്ച് പരിശീലനം നല്‍കി. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുനലൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാര്യറ ആര്‍.ബി.എം.യു.പി.എസ്. എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കിയത്. സീസണ്‍ വാച്ചിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.നിസാര്‍ ക്ലാസ്സെടുത്തു. സീഡിന്റെ റവന്യു ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക്, പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
നമുക്കുചുറ്റുമുള്ള സസ്യലതാതികള്‍ക്ക് ഓരോ കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ നീരീക്ഷിച്ച് രേഖപ്പെടുത്തുക എന്നതാണ് സീസണ്‍ വാച്ച്. ചുറ്റുമുള്ള വൃക്ഷങ്ങളെയും ചെടികളെയും നിരന്തരം നിരീക്ഷിക്കുക വഴി പ്രകൃതിയോട് കുട്ടികള്‍ക്ക് കൂടുതല്‍ സ്‌നേഹവും ആഭിമുഖ്യവും വളരും എന്നതാണ് ഇതിന്റെ ഗുണം.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സി (എന്‍.സി.ബി.എസ്.) ന്റെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് സീസണ്‍ വാച്ചെന്ന നൂതന ആശയം നടപ്പാക്കുന്നത്.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ബുധനാഴ്ച സീസണ്‍ വാച്ച് പരിശീലനം നടക്കും. 

Print this news