അഷ്ടമുടി: വൃക്ഷങ്ങളുമായി കൂട്ടുകൂടി, ഋതുഭേദങ്ങളറിയാന്‍ സീസണ്‍ വാച്ച് ശില്പശാല തുടങ്ങി. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ അഷ്ടമുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ശില്പശാലയ്ക്ക് തുടക്കം കുറിച്ചത്. സീസണ്‍ വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിസാം ക്ലാസെടുത്തു. തുടര്‍ന്ന് വൃക്ഷങ്ങളെയറിയാന്‍ സ്‌കൂള്‍ഗ്രൗണ്ടിലെത്തി.
നിരവധി ചോദ്യങ്ങളുമായി കുട്ടികള്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് ചുറ്റും കൂടി. കുരുന്നുകളും ആവേശത്തിലായി. ശില്പശാല സ്‌കൂള്‍ പ്രഥമാധ്യാപിക എന്‍.എം.സുശീലാമ്മ ഉദ്ഘാടനം ചെയ്തു. കൊല്ലം സീഡ് എക്‌സിക്യൂട്ടീവ് ഷഫീഖ്‌കെ.വൈ., കൊല്ലം വിദ്യാഭ്യാസ ജില്ലാ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ്, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡാര്‍ലി എം.ജോണ്‍, മാതൃഭൂമി അഷ്ടമുടി ലേഖകന്‍ അഷ്ടമുടി രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുനലൂര്‍ വിദ്യാഭ്യാസജില്ലയില്‍ ചൊവ്വാഴ്ചയും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ ബുധനാഴ്ചയും പരിശീലനം നടത്തും. കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചാലുംമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്.എന്‍.ട്രസ്റ്റ് സ്‌കൂള്‍ കാരംകോട് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച പരിശീലനം നടന്നു.