പുത്തൂര്‍: ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സ് നടന്നു.
തിരുവനന്തപുരം ഗവ. എഞ്ചിനിയറിങ് കോളേജിലെ വിരമിച്ച പരിസ്ഥിതി എഞ്ചിനിയര്‍ പ്രൊഫ. ഡി. തങ്കമണി പരിസ്ഥിതി സംരക്ഷണ സംഗമോദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് ബോധവത്കരണ ക്ലാസ്സും നടന്നു. പ്രകൃതിയും ജലവും മനുഷ്യന്‍ സ്വാര്‍ത്ഥതയ്ക്കുവേണ്ടി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ ജീവരാശിതന്നെ ഇല്ലാതാകും.ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, വനമിത്രാ അവാര്‍ഡ്, ഗാന്ധിദര്‍ശന വൃക്ഷമിത്ര, വൃക്ഷ സ്‌നേഹി പുരസ്‌കാരം എന്നിവ തന്റേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ യത്‌നത്തിലൂടെ നേടാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും ധന്യനിമിഷമായി കരുതുന്നതായും അവര്‍ പറഞ്ഞു.
പി. ടി. എ . പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ പിള്ള അധ്യക്ഷനായി. പരിസ്ഥിതി പ്രവര്‍ത്തക മിനി ചന്ദ്രമോഹന്‍, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് കുമാര്‍, ഷൈനി, കരിയര്‍ഗൈഡ് ഡോ. കെ.ബി.അജിതാകുമാരി, ഡോ.അമ്പിളി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ഐ. റോസമ്മ സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി സജിതാ സുരേഷ് നന്ദിയും പറഞ്ഞു.