ഒറ്റപ്പാലം: ശൈശവവിവാഹങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ചെറുമുണ്ടശ്ശേരി യു.പി. സ്കൂള്‍ സീഡ്ക്ളബ്ബ് അംഗങ്ങള്‍. 'ശൈശവ വിവാഹങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കൂ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കൂ' എന്ന സന്ദേശവുമായാണ് വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ അടുക്കലെത്തിയത്. സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികള്‍ കൈകള്‍ കോര്‍ത്ത് പ്രതിരോധശൃംഖല തീര്‍ത്തു. കെ.എ. സീതാലക്ഷ്മി, കെ. ശ്രീകുമാരി എന്നിവര്‍ ക്ളാെസടുത്തു. പ്രധാനാധ്യാപിക കെ. ഇന്ദിര, സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്, പി. രുക്മിണി, ടി. പ്രകാശ്, കെ. പ്രീത, ഇ. ജലജ, കെ. മഞ്ജു, ബി.പി. ഗീത, കെ. സുലേഖ, ബി. അനശ്വര എന്നിവര്‍ നേതൃത്വം നല്കി.