അടയ്ക്കാപുത്തൂര്‍: സ്വന്തം അധ്വാനത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള കറികള്‍ക്ക് സ്വാദേറെയെന്ന് അടയ്ക്കാപുത്തൂര്‍ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍. നൂറ്റമ്പതോളം കിലോഗ്രാം മത്തന്‍, 90 കിലോഗ്രാം കുമ്പളങ്ങ, പയര്‍, വെണ്ട എന്നിവയൊക്കെയായി 50 കിലോയോളം പല ഘട്ടങ്ങളിലായിട്ടായിരുന്നു വിളവെടുപ്പ്. ജൈവകൃഷിരീതിയില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ നേരെ സ്‌കൂളിലെ അടുക്കളയിലേക്കാണ് കൊണ്ടുപോയത്. പിന്നെ അവ ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പി. സഹ്യാദ്രി സീഡ് ക്ലബ്ബും കാര്‍ഷിക ക്ലബ്ബും ചേര്‍ന്നാണ് വിളവെടുപ്പുത്സവം നടത്തിയത്. കെ.ബി. മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. ഹരികൃഷ്ണന്‍, സൂരജ്, സൈതലവി, ജിഷാദ്, ജസ്‌ന, ഹിബ, അഭിജിത്, ആനന്ദ്, ഹിരണ്‍ദാസ് തുടങ്ങിയവരാണ് കൃഷിക്കും വിളവെടുപ്പിനും നേതൃത്വം നല്‍കിയത്. ആരോഗ്യക്ലാസ് കുലിക്കിലിയാട്: എസ്.വി.എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യബോധവത്കരണ ക്ലാസ് നടത്തി. കോട്ടപ്പുറം ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍ ക്ലാസിന് നേതൃത്വംനല്‍കി. ഹെഡ്മാസ്റ്റര്‍ എന്‍. ബാലചന്ദ്രന്‍ അധ്യക്ഷനായി. കെ. അബു, നജ്മ ഷെറിന്‍ എന്നിവര്‍ പ്രസംഗിച്ചു.