സീഡ്ക്ലബ് ഊര്‍ജം പകര്‍ന്നു; കുരുന്നുകള്‍ കണ്ടല്‍കൊണ്ട് സുരക്ഷയൊരുക്കി

Posted By : Seed SPOC, Alappuzha On 14th November 2013


അന്ധകാരനഴി: പരിസ്ഥിതിക്കു സുരക്ഷയൊരുക്കുന്ന മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഊര്‍ജ്ജം പകര്‍ന്ന് എല്‍.പി.സ്കൂളില്‍ കുരുന്നുകള്‍ കണ്ടല്‍ച്ചെടികള്‍ കൊണ്ടു സുരക്ഷയൊരുക്കി. കടലോരത്തു സ്ഥിതിചെയ്യുന്ന മനക്കോടം പാട്ടം എല്‍.എഫ്.എം.എല്‍.പി.സ്കൂളിലെ കുരുന്നുകളാണ് കടലോരത്ത് കണ്ടല്‍മരങ്ങള്‍ നട്ട് പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയായത്.
ഔഷധസസ്യത്തോട്ടം, പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനയജ്ഞം, പച്ചക്കറി കൃഷി, മഴവെള്ളക്കൊയ്ത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്കൂളില്‍ നടന്നുവരുന്നുണ്ട്. സ്കൂള്‍ മാനേജര്‍ പി.ആര്‍.ജോസഫും ഹെഡ്മിസ്ട്രസ് എല്‍.പ്രതിഭയുമാണ് പി.ടി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നത്. കണ്ടല്‍ച്ചെടി നടീലിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ പി.ആര്‍.ജോസഫ് നിര്‍വ്വഹിച്ചു. എം.എല്‍.പ്രതിഭ, പി.ടി.എ.പ്രസിഡന്റ് സജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Print this news