തങ്കി സെന്റ് ജോര്‍ജ് സ്കൂളില്‍ ലൗ പ്ലാസ്റ്റിക് പദ്ധതി തുടങ്ങി

Posted By : Seed SPOC, Alappuzha On 12th November 2013


ചേര്‍ത്തല:തങ്കി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ ലൗ പ്ലാസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുക്കും ലൗപ്ലാസ്റ്റിക് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി നടന്ന പരിശീലന ക്ലാസ്സിന് മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്‍ നേതൃത്വം നല്കി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എം.ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി ശിവദാസ്, ജെറോം ജോസ്, കെ.ജെ.ജോര്‍ജ്ജ്, സീഡ് കോര്‍ഡിനേറ്റര്‍ മോഡി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.

 

Print this news